Posted On
date_range Updated On
date_range ഇത്തീൻ സ്ട്രീറ്റ് ഇനി വൺവേ
മസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായുള്ള ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി ഇത്തീൻ സ്ട്രീറ്റിനെ ദോഫാർ മുനിസിപ്പാലിറ്റി വൺവേയാക്കി മാറ്റി.
ഇത്തീനിലെ കിഴക്കൻ സർവിസ് സ്ട്രീറ്റിനെ തെക്കുനിന്ന് വടക്കോട്ടുള്ള ഭാഗമാണ് വൺവേ പാതയാക്കി മാറ്റിയിട്ടുള്ളത്. തിങ്കളാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരുകയും ചെയ്തു. സുഗമമായ ഗതാഗതത്തിനായി നിർദേശിച്ച മാർഗനിർദേശങ്ങൾ പാലിക്കാൻ വാഹനമോടിക്കുന്നവർ തയാറാകണമെന്ന് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.