മസ്കത്ത്: അറിവ് സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള അഭിനിവേശത്തോടെ വിജ്ഞാന മേഖലയിൽ സ്തുത്യർഹമായ സേവനം തുടരുന്നതും സുൽത്താനേറ്റി ലെ നിരവധി പുരസ്കാരങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ടതുമായ നോളജ് ഒമാൻ പുതിയ വൈസ് ചെയ ർമാനെ പ്രഖ്യാപിച്ചു. മെൻററും മാനേജ്മെൻറ് വിദഗ്ധനും രണ്ടു പതിറ്റാണ്ടിലേറെയായി സാമൂഹിക സംരംഭ മേഖലകളിലെ ഉന്നമനത്തിനായി ക്രിയാത്മക സംഭാവനകൾ നൽകുന്ന ഉപദേശകനുമായ ഡോ. ബേബി സാം സാമുവലാണ് പുതിയ വൈസ് ചെയർമാൻ.
സമൂഹ നന്മയും സുസ്ഥിര വികസനം ലക്ഷ്യംവെച്ചുള്ള പദ്ധതികളും പ്രവർത്തനങ്ങളും 2020ൽ നടപ്പാക്കുന്നതിെൻറ ഭാഗമായാണ് ഉന്നത സ്ഥാനത്തേക്കുള്ള മാത്യു സാമുവലിെൻറ നിയമനം. ‘വൈസ് ചെയർമാൻ ചുമതല ഏറ്റെടുക്കുന്നതിൽ വളരെ അഭിമാനമുണ്ട്. സമൂഹത്തെ മൊത്തത്തിൽ പ്രയോജനപ്പെടുത്തുന്ന തരത്തിൽ കൂടുതൽ ഉയരങ്ങളിലേക്ക് സംഘടനയെ വളർത്തിയെടുക്കാൻ ബോർഡും എക്സിക്യൂട്ടിവ് മാനേജ്മെൻറ് ടീമുമായി ചേർന്ന് മികവുറ്റ രീതിയിൽ പ്രവർത്തിച്ച് ഉന്നതമായ റിസൽട്ടുണ്ടാക്കുകതന്നെയാണ് ലക്ഷ്യം’ -ഡോ. ബേബി സാം ‘ഗൾഫ് മാധ്യമ’ത്തോടെ പറഞ്ഞു.
നിലവിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സാമൂഹിക സംരംഭക സംഘടനയായ ‘അഞ്ചപ്പം’ ചാരിറ്റബിൾ ട്രസ്റ്റിെൻറ സ്ഥാപക പ്രസിഡൻറ് എന്ന നിലയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഡോ. ബേബി സാമിന് സാമൂഹിക സംരംഭക മേഖലയിൽ മികച്ച പരിചയമുണ്ട്. പ്രഭാഷകനും എഴുത്തുകാരനുമായ ഇദ്ദേഹം ഒമാനിലും പുറത്തുമുള്ള വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉപദേശക സമിതികളിൽ അംഗമാണ്. ദേശീയ സർക്കാർ കൗൺസിൽ ഓഫ് ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) സ്റ്റാൻഡിങ് കമ്മിറ്റി (അക്കാദമിക്സ്) അംഗവുമാണ്. ഡോ. സാമിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം നോളജ് ഒമാനിലെ ആവേശകരമായ വളർച്ചയുടെ ഒരു കാലഘട്ടത്തിനായി കാത്തിരിക്കുകയാണെന്ന് നോളജ് ഒമാൻ സ്ഥാപകൻ താരിഖ് ഹിലാൽ അൽ ബർവാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.