ഖരീഫ് സോക്കർ ഫെസ്റ്റ് വിജയികളായ സ്പിരിറ്റ് എഫ്.സി ടീം
സലാല: നാട്ടിൽനിന്നെത്തിയ ഫുട്ബാൾ താരങ്ങൾ അണിനിരന്ന വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ ഖരീഫ് സോക്കർ ഫെസ്റ്റിൽ സ്പിരിറ്റ് എഫ്.സിക്ക് മിന്നും ജയം. ഫൈനലിൽ ബ്രദേഴ്സ് എഫ്.സിയെ 4-2നാണ് ഇവർ തോൽപിച്ചത്. സ്പിരിറ്റിനുവേണ്ടി ഇൻസമാം, ലബീബ്, സത്താർ എന്നിവരും ബ്രദേഴ്സിനു വേണ്ടി ഉണ്ണിയും മിദ്ലാജുമാണ് ഗോളുകൾ നേടിയത്. ഇൻസമാമാണ് മാൻ ഓഫ് ദി മാച്ച്. ലത്തീഫിനെ മികച്ച ഡിഫന്ററായും റിനാസിനെ മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുത്തു.
സെമി ഫൈനലിൽ കരുത്തരായ ദോഫാർ എഫ്.സിയെ പരാജയപ്പെടുത്തിയാണ് സ്പിരിറ്റ് ഫൈനലിലെത്തിയത്. സാപ്പിൽ എഫ്.സിയെ പരാജയപ്പെടുത്തി ബ്രദേഴ്സ് എഫ്.സിയും ഫൈനലിലെത്തി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ലബീബിനെയും ടോപ് സ്കോറർ ആയി ആഫ്രീദിയെയും എമർജിങ് പ്ലയർ ആയി ഉണ്ണിയെയും തിരഞ്ഞെടുത്തു. വിവിധ ടീമുകൾക്കുവേണ്ടി കേരളത്തിൽ നിന്നെത്തിയ ആഷിക് ഉസ്മാൻ, ഷാനവാസ് തുടങ്ങി ഏഴുപേരാണ് ടൂർണമെന്റിൽ കളിച്ചത്. സ്പിരിറ്റ് എഫ്.സി സംഘടിപ്പിച്ച ഖരീഫ് സോക്കർ ഫെസ്റ്റിൽ പത്ത് ടീമുകളാണ് പങ്കെടുത്തത്.
നാലാഴ്ചയായി ഗൾഫ് സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടന്നുവരുകയായിരുന്നു. സമ്മാനദാന ചടങ്ങിൽ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തു. ടൂർണമെന്റ് കൺവീനർ റസാഖ് ചാലിശ്ശേരി, നസീബ്, പിയൂഷ്, ആബിദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.