അമീറാത്ത് വിലായത്തിൽ തള്ളിയ മാലിന്യം മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ നീക്കുന്നു
മസ്കത്ത്: അലക്ഷ്യമായ രീതിയിൽ ഉപേക്ഷിച്ച ഖര മാലിന്യങ്ങൾ മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ നീക്കംചെയ്തു. അമീറാത്ത് വിലായത്തിലെ വിവിധ പ്രദേശങ്ങളിലെ പാർപ്പിട പരിസരങ്ങളിൽനിന്നും പൊതുചത്വരങ്ങളിൽനിന്നുമാണ് ഖരമാലിന്യങ്ങളും അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്തത്. പലരും ഇത്തരം മാലിന്യങ്ങൾ തള്ളാൻ നിയുക്തമാക്കിയ സ്ഥലത്തല്ല കൊണ്ടുവന്നിടുന്നത്. നിയമനടപടികൾ ഒഴിവാക്കാൻ ഇത്തരം മാലിന്യങ്ങൾ നിയുക്തമായ സ്ഥലത്തുതന്നെ കൊണ്ടുവന്നിടണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.