മസ്കത്ത്: ശൂറാ കൗൺസിൽ തയാറാക്കിക്കൊണ്ടിരിക്കുന്ന സമൂഹമാധ്യമ നിയമം വ്യക്തി അഭിപ്രായപ്രകടനങ്ങൾ നിയന്ത്രിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യാൻ ലക്ഷ്യമിട്ടുള്ളതല്ലെന്ന് കൗൺസിലിലെ മാധ്യമ-സാംസ്കാരിക കമ്മിറ്റി തലവൻ അലി അൽ മഷാനി പറഞ്ഞു. ശരിയായ ദിശയിലുള്ള അഭിപ്രായ പ്രകടനങ്ങൾക്ക് ഒരു നിയന്ത്രണവുമുണ്ടാകില്ല. ഒരു സ്വകാര്യ വ്യക്തിയെയോ, ഒരു കൂട്ടമാളുകളെയോ, രാജ്യത്തെയോ ആക്രമിക്കുന്നത് സൃഷ്ടിക്കുന്ന കുഴപ്പങ്ങൾ മുൻനിർത്തിയാണ് നിയമത്തിന് രൂപം നൽകുകയെന്നും പ്രാദേശികദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പൊതുസ്ഥാപനങ്ങൾക്കെതിരെ ഉൗഹാപോഹങ്ങൾ പടച്ചുവിടുന്നവർക്കെതിരെ പരാതി നൽകാനും പുതിയനിയമത്തിൽ വ്യവസ്ഥയുണ്ട്. നിലവിലെ ഒമാൻ ശിക്ഷാ നിയമപ്രകാരം വ്യക്തികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ മാത്രമാണ് ശിക്ഷാർഹമായിട്ടുള്ളത്. വ്യക്തികളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് തടവും പിഴയും ശിക്ഷയായി നൽകാനാണ് പീനൽകോഡ് വ്യവസ്ഥ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.