നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്നം വി​ൽ​പ​ന; വി​ദേ​ശി​ക്ക്​ ത​ട​വും പി​ഴ​യും

മ​സ്‌​ക​ത്ത്: നോ​ർ​ത്ത് അ​ൽ ഷ​ർ​ഖി​യ​യി​ലെ ഇ​ബ്ര​യി​ൽ ചൂ​യിം​ഗം പോ​ലെ ച​വ​യ്ക്കു​ന്ന പു​ക​യി​ല​യും സി​ഗ​ര​റ്റും വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് ഒ​രു പ്ര​വാ​സി​ക്ക് ഒ​രു മാ​സം ത​ട​വും 2,000 റി​യാ​ൽ പി​ഴ​യും വി​ധി​ച്ച​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്​​ഷ​ൻ (പി.​എ.​സി.​പി) അ​റി​യി​ച്ചു. രാ​ജ്യ​ത്ത് നി​രോ​ധി​ച്ച 6,000 പാ​യ്ക്ക് റെ​ഡ് റോ​യ​ൽ സി​ഗ​ര​റ്റ്, 150 ചാ​ക്ക് ച​വ​യ്ക്കു​ന്ന പു​ക​യി​ല, 250 ബാ​ഗ് പാ​ൻ ബ​ഹാ​ർ എ​ന്നി​വ​യും കൂ​ടാ​തെ 12 ഗു​ളി​ക​ക​ളാ​യ ഷാ​ന​യും ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ചോ​ദ്യം​ചെ​യ്യ​ലി​ൽ ഇ​ദ്ദേ​ഹം കു​റ്റം സ​മ്മ​തി​ച്ച​താ​യും പി‌.​എ.​സി.‌​പി പു​റ​ത്തു​വി​ട്ട പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​ദ്ദേ​ഹ​ത്തെ നാ​ടു​ക​ട​ത്തും.
Tags:    
News Summary - smoking-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.