മസ്കത്ത്: ഒമാനിൽ എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തിൽ നേരിയ വർധന രേഖപ്പെടുത്തി. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ കണക്കുകൾ പ്രകാരം 2016ൽ 135 ആളുകൾക്ക് എച്ച്. ഐ.വി ഉണ്ടായിരുന്നുവെങ്കിൽ 2020ൽ ഇത് 147 ആയി ഉയർന്നു. ഇതിൽ 25-49 വയസ്സിനിടയിലുള്ള 110 ആളുകളാണ് എച്ച്.ഐ.വി ബാധിതരായത്. 50 വയസ്സിന് മുകളിലുള്ള 20 ആളുകളും 15-24നും ഇടയിലുള്ള 16 പേർക്കും പോസിറ്റിവായി. 5-14 വയസ്സിന് ഇടയിലുള്ള ഒരാൾക്കുമാണ് എച്ച്.ഐ.വി പിടിപെട്ടത്. കഴിഞ്ഞ വർഷം അവസാനംവരെ ആകെ 1826 ആളുകൾക്കാണ് രോഗം പിടിപെട്ടിട്ടുള്ളത്. മുൻ വർഷങ്ങളിൽ രോഗബാധിതരായ 17പേർ ഉൾപ്പെടെ 2020ൽ 24 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം മാത്രം രോഗം ബാധിച്ച് ഏഴുപേരും മരിച്ചു. രാജ്യത്ത് എച്ച്.ഐ.വിക്കെതിരെ ബോധവത്കരണം ശക്തമാക്കിയിട്ടുണ്ട്. ഒമാനിലെ സ്വകാര്യ, സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൾ എച്ച്.ഐ.വി /എയ്ഡ്സ് പരിശോധന ലഭ്യമാണെന്നും അതീവ രഹസ്യമായാണ് നടത്തുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അൽ ഖൂദ് ഹെൽത്ത് സെൻറർ, അൽ അമേറാത്ത് സെൻറർ, അൽ ഷാദി സെൻറർ, അൽ ഖുവൈർ ഹെൽത്ത് സെൻറർ, ഖുറിയാത്ത് ഹെൽത്ത് കോംപ്ലക്സ് സെൻറർ, സൊഹാർ, അൽ ബുറൈമി ആശുപത്രികളിലും കൗൺസലിങ്ങും പരിശോധനയും
ലഭ്യമാണ്. കുടുംബത്തിെൻറയും സമൂഹത്തിെൻറയും സുരക്ഷ പരിഗണിച്ച് ആളുകൾ പരിശോധനക്ക് തയാറാകണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.