മസ്കത്ത്: വ്യത്യസ്ത സ്ഥലങ്ങളിൽ മോഷണം നടത്തിയ സംഭവങ്ങളിൽ ആറുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ 12 കടകളിൽ മോഷണം നടത്തിയതിന് രണ്ടുപേരെയാണ് പിടികൂടിയത്. ബൈക്കുകളിലെത്തിയ സംഘം കടകളിൽ വ്യാപക നാശനഷ്ടങ്ങളും വരുത്തി. മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡന്റാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
ബലപ്രയോഗത്തിലൂടെ മോഷണം നടത്തിയതിന് നാലുപേരെ വടക്കൻ ശർഖിയ ഗവർണറേറ്റിൽനിന്നാണ് പിടികൂടുന്നത്. ഇവർ ഇരയെ ബലപ്രയോഗത്തിലൂടെ തടഞ്ഞുവെച്ച് അയാളുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു. പ്രതികൾക്കെതിരെ നിയമ നടപടികൾ പൂർത്തിയായി വരുന്നതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.