Posted On
date_range Updated On
date_range മയക്കുമരുന്നുമായി ആറു വിദേശികൾ പിടിയിൽ
മസ്കത്ത്: രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്നുമായെത്തിയ ആറു വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് വിലായത്തിലെ ബീച്ചിൽനിന്ന് ഏഷ്യൻ പൗരത്വമുള്ള ആറുപേരെ മയക്കുമരുന്നുകളും ലഹരിപദാർഥങ്ങളെയും ചെറുക്കുന്ന ജനറൽ അഡ്മിനിസ്ട്രേഷൻ കോസ്റ്റ് ഗാർഡ് പോലീസിന്റെ സഹകരണത്തോടെയാണ് പിടിക്കൂടുന്നത്.
245 കിലോഗ്രാമിലധികം ക്രിസ്റ്റൽ മയക്കുമരുന്ന്, 37 കിലോ ഹാഷിഷ്, 38,000 സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ കണ്ടെടുക്കുകയും ചെയ്തു. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.