ഇൗ​ജി​പ്​​ത്​ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ ഫ​ത്താ​ഹ് അ​ല്‍സീ​സി​ ഒ​മാ​നി വ്യ​വ​സാ​യി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ 

സീസീ ഒമാനി വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി

മസ്കത്ത്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇൗജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി ഒമാനി വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി. അൽ ആലം പാലസിലായിരുന്നു വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയത്.

ഈജിപ്തിലെ വിവിധ മേഖലകളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നതാണെന്ന് പ്രസിഡന്‍റ് അറിയിച്ചു.

ഇരുരാജ്യങ്ങളുടെയും സാമ്പത്തിക മേഖലക്ക് കരുത്താകുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കിനെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തിക മേഖലകളിൽ വളർന്നുവരുന്ന പങ്കാളിത്തം കെട്ടിപ്പടുക്കാനും നിക്ഷേപ, വ്യാപാര വിനിമയ ശ്രമങ്ങൾ മെച്ചപ്പെടുത്താനും ഈ സന്ദർശനം സഹായകമാകുമെന്ന് യോഗത്തിൽ സംസാരിച്ച വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസുഫ് പറഞ്ഞു. ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് ചെയർമാൻ റെദ ബിൻ ജുമാ അൽ സാലിഹും സംസാരിച്ചു. 

Tags:    
News Summary - Sisi met with Omani businessmen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.