എസ് ഐ ആർ: പ്രവാസികൾ വോട്ടവകാശം ഉറപ്പുവരുത്തണം; പ്രവാസി വെൽഫെയർ സലാല

സലാല: കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക പുനപരിശോധനക്ക് തുടക്കം കുറിച്ചിട്ടുള്ളതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർ തങ്ങളുടെ വോട്ടവാകാശം ഉറപ്പുവരുത്തുന്നതിനു വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തുകയും പേരില്ലാത്തവർ തങ്ങളുടെ പേര്‌ ഉൾപ്പെടുത്തുവാനാവശ്യമായ നടപടിക്രമങ്ങൾ ചെയ്യണമെന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.

2002നു​​ശേ​​ഷം വോ​​ട്ട​​വ​​കാ​​ശം ല​​ഭി​​ച്ച​​വ​​രും നി​​ല​​വി​​ൽ പ​​ട്ടി​​ക​​യി​​ൽ സ്ഥ​​ലം പി​​ടി​​ച്ച​​വ​​രു​​മാ​​ണെ​​ങ്കി​​ലും ആ​​വ​​ശ്യ​​മാ​​യ രേ​​ഖ​​ക​​ൾ സ​​ഹി​​തം യ​​ഥാ​​സ​​മ​​യം നി​​ശ്ചി​​ത ഫോ​​റ​​ത്തി​​ൽ പു​​തി​​യ അ​​പേ​​ക്ഷ​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​ൻ സ​​മ​​യം ക​​ണ്ടെ​​ത്ത​​ണമെന്നും രാ​​ഷ്ട്രീ​​യ-​ സാ​മൂ​​ഹി​​ക ​ പ്രവർത്തകർ അ​​ക്കാ​​ര്യ​​ത്തി​​ൽ ജാ​​ഗ്ര​​ത പു​​ല​​ർ​​ത്തണമെന്നും പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് പറഞ്ഞു.

വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളും സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന പു​​തു​​താ​​യി വോ​​ട്ട​​വ​​കാ​​ശം ല​​ഭി​​ക്കു​​ന്ന യു​​വ​ജ​ന​ങ്ങ​​ളി​​​ങ്ങ​​ളും ഓ​​ൺ​​ലൈൻ വഴി അ​​പേ​​ക്ഷി​​ച്ചാ​​ൽ മ​​തി​​യെ​​ങ്കി​​ലും ബ​​ന്ധ​​പ്പെ​​ട്ട​​വ​​രു​​ടെ ഇ​​ട​​പെ​​ട​​ലി​​ല്ലെ​​ങ്കി​​ൽ വോ​​ട്ടു​​ന​​ഷ്ടം മാ​​ത്ര​​മ​​ല്ല ഭാവിയിൽ നിയമപരമായ പല വെല്ലുവിളികളും ഉണ്ടായേക്കും.

സജീബ് ജലാൽ , രവീന്ദ്രൻ നെയ്യാറ്റിൻകര തസ്രീന ഗഫൂർ, സാജിത ഹഫീസ്, സൈനുദ്ദീൻ പൊന്നാനി തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - SIR: Expatriates should be ensured voting rights; Expatriate Welfare Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.