സലാല: അന്തരിച്ച സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മുസ്‌ലിയാർ അനുസ്‌മരണവും മയ്യത്ത് നമസ്‌കാരവും എസ്.ഐ.സി സലാലയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ചു. മസ്ജിദ് റവാസിൽ നടന്ന പ്രാർഥനക്ക് സ്വദേശി പ്രമുഖൻ അഹ്‌മദ് മുഹമ്മദ് ഹൈദ്രോസ് ബാഉമർ നേതൃത്വം നൽകി. അസുസ്മരണ യോഗത്തിൽ എസ്.ഐ സി വൈസ് പ്രസിഡന്റ് അബ്‌ദുൽ ഹമീദ് ഫൈസി അധ്യക്ഷത വഹിച്ചു.
റഷീദ് കൽപറ്റ ( കെ.എം.സി.സി ), റഫീഖ് ( ഐ.സി.എഫ് ), നാസർ പെരിങ്ങത്തൂർ , ആർ.കെ.അഹമ്മദ് എന്നിവർ സംസാരിച്ചു. അറിവും ആത്മീയതയും കൊണ്ട് ജനങ്ങളെ സ്വാധിനിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ലാളിത്യവും വിനയവും നിറഞ്ഞ ജീവിതം മാത്രകയാണെന്നും അദ്ദേഹം പകർന്ന് തന്ന മൂല്യങ്ങൾ സ്‌മരിക്കപ്പെടുമെന്നും സംസാരിച്ചവർ പറഞ്ഞു. മൊയ്തീൻ കുട്ടി ഫൈസി പ്രാർഥന നിർവഹിച്ചു. എസ്.ഐ.സി സെക്രട്ടറി റസാഖ് നന്ദി പറഞ്ഞു.
സമസ്ത കേന്ദ്ര മുശാവറ അംഗവും, കാസർകോട് ജില്ലാ പ്രസിഡന്റും മംഗളൂരു കീഴൂർ സംയുക്ത ഖാസിയുയുമായിരുന്നു ത്വാഖ അഹ്‌മദ് അൽ അസ്ഹരി. ദീർഘകാലം ത്വാഖയിലെ ജാമിഅ ശൈഖത്തു സൽമ മസ്ജിദിലെ ഇമാമുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.