മസ്കത്ത്: ഇൗ വർഷത്തെ ബഹറൈൻ-ഇന്ത്യൻ ഹ്രസ്വചിത്ര മേളയിൽ (െഎ.എസ്.എഫ്.എഫ്.ബി) ഒമാനിൽനിന്ന് അവാർഡിന് അർഹമായ ഡിയർ ന്യൂസ് എഡിറ്റർ എന്ന ചിത്രത്തിെൻറ അണിയറ പ്രവർത്തകർക്ക് റൂവി തുലിപ് ഇൻ ഹോട്ടലിൽ സ്വീകരണം നൽകി. നാല് അവാർഡുകളാണ് ചിത്രത്തിന് ലഭിച്ചത്. നിർമാതാവ് ഷദ്ദാദ് അൽ മുസൽമിയുടെ നേതൃത്വത്തിലാണ് സ്വീകരണ ചടങ്ങ് ഒരുക്കിയത്. ഇസ്ലാമോഫോബിയക്ക് എതിരായ സന്ദേശം കാഴ്ചക്കാർക്ക് പകർന്നുനൽകുന്നതാണ് ഇംഗ്ലീഷിൽ ഒരുക്കിയ ഹ്രസ്വചിത്രം. പ്രധാന വേഷം ചെയ്ത കബീർ യൂസുഫിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചു. തിരക്കഥ: ഫാത്വിമ, എഡിറ്റിങ്: ജിയോവ് അന്നി ആൻഡ് ആൽെഫ്രഡോ, ഡയറക്ടർ: അനിർബാൻ റേ എന്നിവരാണ് അവാർഡിന് അർഹരായ മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.