Posted On
date_range Updated On
date_range സലാലയിൽ വാണിജ്യസ്ഥാപനങ്ങൾക്ക് തീപിടിച്ചു; ആർക്കും പരിക്കില്ല
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ സലാലയിൽ വിവിധ വാണിജ്യസ്ഥാപനങ്ങൾക്ക് തീപിടിച്ചു. ആളപായമൊന്നുമില്ല.
കഴിഞ്ഞ ദിവസമാണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി.
വൻ നാശനഷ്ടമാണു കണക്കാക്കുന്നത്. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനും ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അധികൃതർ നൽകിയ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നു അതോറിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.