മസ്കത്ത്: ഇബ്ര വിലായത്തിലെ ഹായിമയിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒമാനി സ്വദേശിയായ പ്രതിയെ വടക്കൻ ശർഖിയയ ഗവർണറേറ്റ് പൊലിസ് കമാൻഡ് അറസ്റ്റ് ചെയ്തു.
സ്വദേശി പൗരൻ മുൻ വൈരാഗ്യത്താൽ വെടിയുതിർത്തതാണെന്നാണ് പ്രാഥമിക വിവരം. വെടിയേറ്റവരിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ മരിക്കുകയും മറ്റ് രണ്ടുപേർക്ക് ഗുരുതര പരിക്കേൽക്കുകയുമായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ വിദഗ്ദ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.