ഹൈമ: ഒമാനിലെ ഹൈമക്ക് സമീപം റിമ മേഖലയിലുണ്ടായ വാഹനാപകടത്തിൽ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. സുൽത്താൻ സഈദ് ബിൻ തൈമൂർ സ്ട്രീറ്റിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ ഹൈമ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ പരിചരണത്തിനായി റോയൽ ഒമാൻ പൊലീസ് എയർ വിംഗിന്റെ എയർ ആംബുലൻസിൽ നിസ്‍വയിലെ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ പരിക്കേറ്റ മറ്റ് അഞ്ച് പേരെ ആർ.ഒ.പി ആംബുലൻസുകളിൽ സമീപത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അപകടസ്ഥലത്ത് അടിയന്തിര രക്ഷാപ്രവർത്തനം നടപ്പിലാക്കുകയും പരിക്കേറ്റവർക്ക് വേഗത്തിൽ വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.