Posted On
date_range Updated On
date_range തിരൂർ സ്വദേശിയായ പ്രവാസി വ്യാപാരി ഒമാനിലെ ബർക്കയിൽ നിര്യാതനായി
മസ്കത്ത്: മൂന്നു പതിറ്റാണ്ടിലേറെയായി ഒമാനിൽ പ്രവാസിയായിരുന്ന മലപ്പുറം തിരൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തൃക്കണ്ടിയൂർ കൊരോത്തിൽ കുഞ്ഞി മുഹമ്മദിന്റെ മകൻ മുഹമ്മദ് ഇല്യാസ് (59) ആണ് മരിച്ചത്. ബർക്കയിൽ ചെറുകിട ബിസിനസ് നടത്തിവരികയായിരുന്നു.
മാതാവ്: കൗജു. ഭാര്യ: സമീറ. മസ്‌കത്ത് കെ.എം.സി.സി കെയർ ടീമിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി മയ്യിത്ത് വെള്ളിയാഴ്ച വൈകിട്ട് ബർക്ക സൂക്കിന് സമീപത്തെ അൽ സജ്ജാലി ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.