Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡർക്ക് സലാലയിൽ സ്വീകരണം നൽകി
സലാല: ചുമതലയേറ്റ ശേഷം ആദ്യമായി സലാലയിലെത്തിയ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെക്ക് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാലയുടെ നേത്യത്വത്തിൽ സ്വീകരണം നൽകി. കമ്മ്യൂണിറ്റി പ്രതിനിധികളുമായി അദ്ദേഹം സംവദിച്ചു. കമ്മ്യൂണിറ്റി ഭാരവാഹികൾ ശ്രദ്ധയിൽ പെടുത്തിയ വിഷയങ്ങളിൽ സാധ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അംബാസഡർ ഉറപ്പുനൽകി.
ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ,, ഡോ. കെ. സനാതനൻ, സണ്ണി ജേക്കബ്, മറ്റ് ക്ലബ്ബ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
നേരത്തെ ദോഫാർ ചേമ്പർ ഓഫ് കൊമെഴ്‌സ് സംഘടിപ്പിച്ച ഇൻവെസ്റ്റേഴ്സ് മീറ്റിലും അദ്ദേഹം പങ്കെടുത്തു ഇന്ത്യയും ഒമാനും തമ്മിലുളള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം യോഗത്തിൽ പറഞ്ഞു. എസ്.ജി.ഐ.വി.എസ് ഓഫീസും ഇന്ത്യൻ സ്കുൾ സലാലയും സന്ദർശിച്ച ശേഷമാണ് അദ്ദേഹം മസ്‌കത്തിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.