Posted On
date_range Updated On
date_range സലാലയിൽ തർക്കത്തെ തുടർന്ന് വെടിവെപ്പ്; രണ്ട് ഒമാനി പൗരന്മാർക്ക് പരിക്ക്
മസ്കത്ത്: ഒമാനിലെ സലാലയിൽ മുൻ വൈരാഗ്യത്തെത്തുടർന്നുണ്ടായ തർക്കത്തിനിടെയുണ്ടായ വെടിവെപ്പിൽ രണ്ട് ഒമാനി പൗരന്മാർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു. പരിക്കേറ്റ ഇരുവർക്കും ആവശ്യമായ വൈദ്യസഹായം നൽകിവരികയാണെന്നും ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും പൊലീസ് വ്യക്തമാക്കി.
ബുധനാഴ്ച വൈകുന്നേരം സലാല വിലായത്തിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ആർ.ഒ.പി പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവത്തിൽ റോയൽ ഒമാൻ പൊലീസ് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും വെടിവെപ്പിനെക്കുറിച്ചുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.