ഇബ്ര: ഇബ്രയുടെ മനം തണുപ്പിച്ച് ‘ശവ്വാൽ നിലാവ്’ പെയ്തിറങ്ങി. പ്രവാസി ഇബ്ര ലുലു ഹൈപ്പ ർമാർക്കറ്റിെൻറ സഹകരണത്തോടെ നടത്തിയ ‘ശവ്വാൽ നിലാവ്’ പരിപാടി കാണുന്നതിനായി വ ലിയ ജനക്കൂട്ടമാണ് എത്തിയത്. മികച്ച പരിപാടിയെന്ന അഭിപ്രായം നേടിയെടുക്കാൻ ശവ്വാ ൽ നിലാവിന് കഴിഞ്ഞു. പരിപാടിക്ക് മുന്നോടിയായി നടത്തിയ മൈലാഞ്ചി ഫെസ്റ്റും മികച്ച നിലവാരം പുലർത്തി.
പ്രവാസി ഇബ്ര പ്രസിഡൻറ് ഇ.ആർ. ജോഷി ശവ്വാൽ നിലാവ് ഉദ്ഘാടനം ചെയ്തു. റഹ്മത്തുള്ള എരഞ്ഞോളി മൂസ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. എരഞ്ഞോളി മൂസയുടെ പാട്ടുകളുമായി മനു, സഞ്ചു, കിരൺ, ലക്സി, ഇംത്യാസ് അലി, ഇഷാൽ ദുവ ഖാൻ, ആദില സഫ എന്നിവർ അണിനിരന്ന ഗാനമേള മികച്ച നിലവാരം പുലർത്തി. പ്രവാസി ഇബ്ര വനിതാ വിഭാഗം ജോ. കൺവീനർ ജസീല അബ്ദുല്ലയും ഇന്ത്യൻ സ്കൂൾ നൃത്ത അധ്യാപിക കലാമണ്ഡലം രാജിയും ഒരുക്കിയ ഒപ്പന, സിനിമാറ്റിക് ഡാൻസ്, വെൽക്കം ഡാൻസ് തുടങ്ങിയ നൃത്ത രൂപങ്ങളും അരങ്ങേറി.
മൈലാഞ്ചി ഫെസ്റ്റിൽ ജാസ്മിൻ, അസ്മ, സഫിയ എന്നിവർ ആദ്യ മൂന്ന് സമ്മാനങ്ങൾ നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ നജീബ് നൽകി. കുട്ടികൾക്കുള്ള സമ്മാനങ്ങൾ ഇ. യാസിർ, നൗഷാദ് ചെമ്മയിൽ, ജസീല അബ്ദുല്ല എന്നിവർ സമ്മാനിച്ചു. പരിപാടികൾക്ക് ഒ.പി അലി, മനു പ്രസാദ്, സഫീർ, ബാലാജി, ഫെമീർ, നുജൂം, ഷരീഫ്, ഷഫീക്ക്, ജയപ്രകാശ്, ഷാഹുൽ, ഷമീർ, മുജീബ്, സിബിൻ, അർഷാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.