മസ്കത്ത്: ശാന്തപുരം അൽജാമിഅ അലുംനി ഒമാൻ ചാപ്റ്റർ സംഗമം വെള്ളിയാഴ്ച ഒമാൻ സമയം വൈകുന്നേരം അഞ്ച് മണിക്ക് ഓൺലൈനിൽ ചേരും. ശാന്തപുരം ഇസ്ലാമിയ്യ കോളജ് സ്കൂൾ ബാച്ചുകൾ ഉൾപ്പെടെ അൽജാമിഅ അൽ ഇസ്ലമിയ്യയിൽ പ്രവേശനം നേടിയ ഒമാനിൽ താമസിക്കുന്ന മുഴുവൻ പൂർവ വിദ്യാർഥികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ്യ അലുംനി അസോസിയേഷൻ പ്രസിഡൻറ് ഡോ.എ.എ ഹലീം, ജന. സെക്രടറി ഡോ. സാഫിർ, മറ്റ് ഭാരവാഹികളും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 9573 7532 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.