Representation Image
മസ്കത്ത്: ശബരി വിമാനത്താവളത്തിനായി കൊടുമണ്ണിലെ പ്ലാന്റേഷന് റവന്യൂ ഭൂമി സാമൂഹികാഘാത പഠനത്തിനായി ഉപയോഗപ്പെടുത്തണമെന്നും പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്നും ഒമാന്‍ പ്രവാസികളുടെ ഓണ്‍ലൈന്‍ കൂട്ടായ്മ ആവശ്യപ്പെട്ടു. വിമാനത്താവളം സാധ്യമായാല്‍ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം എന്നീ ജില്ലകളിലെ യാത്രക്കാര്‍ക്ക് യാത്രാദുരിതം കുറക്കാന്‍ കഴിയും.
കൊടുമണ്‍ ശബരിമല വിമാനത്താവളമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്ന യോഗത്തില്‍ ഇത് സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ കോഡിനേറ്ററായി ലിയോ ജോര്‍ജിനെ തിരഞ്ഞെടുത്തു. കോഓഡിനേറ്റര്‍ ആയിട്ട് റെജി ഇടികുളയെയും ബാബു ഫിലിപ്പിനും തിരഞ്ഞെടുത്തു. എല്ലാവിധ അനുകൂല സാഹചര്യങ്ങളും നിലനില്‍ക്കുന്ന സ്ഥലത്ത് സര്‍ക്കാറിന് ഒരു ബുദ്ധിമുട്ടും വരാത്ത നിലയില്‍ പദ്ധതി നടപ്പാക്കുന്നതിന് എല്ലാവിധ സാമ്പത്തിക സഹായങ്ങളും പ്രവാസി കൂട്ടായ്മ ഉറപ്പുനല്‍കി.
കോഓര്‍ഡിനേറ്റര്‍ റെജി ഇടികുള, ബാബു ഫിലിപ്പ്, സജ്ഞു തുവയൂര്‍, ശ്രീനാഥ്, റെജി സാമുവല്‍, പ്രകാശ് തറയില്‍, സജി എബ്രഹാം തറയില്‍ മോളേത്ത്, രാജി വെള്ളുക്കാട്ട്, ശ്രീകണ്ഠന് പറക്കോട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.