ഒമാനി കുന്തിരിക്കത്തിന് ഭൗമ സൂചിക പദവി

മസ്കത്ത്: ഒമാനി കുന്തിരിക്കത്തിന് ഭൗമ സൂചിക പദവി ലഭിച്ചു. വേൾഡ് ഇൻ്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷനിൽ (വിപോ) നിന്ന് ഔദ്യോഗിക പദവി ലഭിച്ചതോ​ടെ ആഗോള വിപണിയിൽ ഇതിന്റെ തനിമയും ഗുണമേന്മയും നിയമപരമായി ഉറപ്പാക്കപ്പെടും. ഈ പദവി ലഭിക്കുന്ന ഗൾഫ് മേഖലയിലെ ആദ്യ ഉൽപ്പന്നമാണിത്. വ്യാജ ഉൽപ്പന്നങ്ങൾ 'ഒമാനി കുന്തിരിക്കം' എന്ന പേരിൽ വിൽക്കുന്നത് തടയാനും ഒമാനിലെ തനത് ഉൽപാദകർക്ക് മെച്ചപ്പെട്ട വിപണി മൂല്യം ലഭിക്കാനും ഈ പദവി സഹായിക്കും. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവുംവിപോയും ചേർന്നുള്ള ദീർഘകാല പരിശ്രമത്തിനൊടുവിലാണ് ഈ നേട്ടം കൈവരിച്ചത്.

Tags:    
News Summary - Geographical Indication status for Omani Frankincense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.