മത്ര വിലായത്തിലെ വിവിധ ഓവുചാലുകൾ ശുചീകരിക്കുന്ന കാമ്പയിന് തുടക്കമായപ്പോൾ
മസ്കത്ത്: മത്ര വിലായത്തിലെ ഓവുചാലുകൾ വൃത്തിയാക്കുന്നതിനുള്ള കാമ്പയിൻ ഊർജിതമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി. നഗര അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വെള്ളപ്പൊക്ക സാധ്യതകൾ കുറക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് കാമ്പയിനിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. വാദി കബീർ, റുവി, ദാർസൈത്ത് എന്നീ സ്ഥലങ്ങളെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
പൊതു ശുചിത്വം നിലനിർത്തുന്നതിനും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ കാമ്പയിൻ.
പ്രധാന, ദ്വിതീയ റോഡ് ക്രോസിങ്ങുകൾ ഉൾപ്പെടുന്ന ഈ ഡ്രെയിനേജ് ചാലുകൾ, താമസക്കാരെയും സ്വത്തുക്കളെയും വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
പ്രദേശങ്ങളിലെ പല ചാലുകളിലും അഴുക്ക്, കല്ലുകൾ, മാലിന്യങ്ങൾ എന്നിവ അടിഞ്ഞുകൂടുന്നത് കാരണം തടസ്സങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ ചാലുകളുടെ പൂർണമായ പ്രവർത്തനം പുനഃസ്ഥാപിക്കുന്നതിനും വരാനിരിക്കുന്ന ഏത് കാലാവസ്ഥ സംഭവങ്ങളും നേരിടാൻ തയാറാണെന്ന് ഉറപ്പാക്കുന്നതിനുമാണ് ശുചീകരണ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.