മസ്കത്ത്: മിക്ക ഗ്രൂപ്പിൽപെട്ട രക്തങ്ങൾക്കും കടുത്ത ക്ഷാമം നേരിടുന്നതിനാൽ അടിയന്തരമായി രക്തം ദാനം ചെയ്യാൻ എല്ലാവരും തയാറാകണമെന്ന് ഡിപ്പാർട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക് സർവിസസ് അറിയിച്ചു.
ആരോഗ്യ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിന് ഈ ആഴ്ച 720ലധികം രക്തദാതാക്കളെയും 70 പ്ലേറ്റ്ലറ്റ് ദാതാക്കളെയും ആവശ്യമാണ്. ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയും വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണിവരെയും രക്തം ദാനം ചെയ്യാം. 94555648 എന്ന വാട്സ്ആപ് വഴിയോ 24591255, 2494255 എന്ന നമ്പറിൽ വിളിച്ചോ അപ്പോയിന്റ്മെന്റുകൾ നടത്താം. മുൻകൂട്ടി ബുക്ക് ചെയ്യാതെയും രക്തദാനം ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.