വ​േന്ദഭാരത്​: അടുത്ത ഘട്ടത്തിൽ കേരളത്തിലേക്ക്​ ഏഴ്​ സർവീസ്​

മസ്​കത്ത്​: പ്രവാസികളെ നാട്ടിലേക്ക്​ എത്തിക്കുന്നതിനായുള്ള വന്ദേഭാരത്​ പദ്ധതിയുടെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ജൂലൈ 16 മുതൽ 31 വരെ നീളുന്ന അടുത്ത ഘട്ടത്തിൽ ഒമാനിൽ നിന്ന്​ ഇന്ത്യയിലേക്ക്​ മൊത്തം 20 സർവീസുകളാണ്​ ഉള്ളത്​. ഇതിൽ ഏഴെണ്ണം കേരളത്തിലേക്കാണ്​. മസ്​കത്തിൽ നിന്ന്​ ആറും സലാലയിൽ നിന്ന്​ ഒരു സർവീസുമാണ്​ കേരളത്തിലേക്ക്​ ഷെഡ്യൂൾ ചെയ്​തിരിക്കുന്നത്​. മസ്​കത്തിൽ നിന്ന്​ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്​ എന്നിവിടങ്ങളിലേക്ക്​ രണ്ട്​ വിമാനങ്ങൾ വീതവും സലാലയിൽ നിന്ന്​ കണ്ണൂരിന്​ ഒരു വിമാനവുമാണ്​ ഉള്ളത്​.
ജൂലൈ 21 ചൊവ്വാഴ്​ചയാണ്​ കേരളത്തിലേക്കുള്ള സർവീസുകൾ തുടങ്ങുന്നത്​. മസ്​കത്തിൽ നിന്ന്​ തിരുവനന്തപുരത്തിനും കൊച്ചിക്കുമാണ്​ അന്ന്​ വിമാനങ്ങളുള്ളത്​. ജൂലൈ 25ന്​ മസ്​കത്ത്​-കൊച്ചി, 26ന്​ മസ്​കത്ത്​-കോഴിക്കോട്​ വിമാനങ്ങളുണ്ടാകും. ജൂലൈ 30ന്​ മസ്​കത്തിൽ നിന്ന്​ തിരുവനന്തപുരത്തിനാണ്​ അടുത്ത സർവീസ്​. 31ന്​ മസ്​കത്തിൽ നിന്ന്​ കോഴിക്കോടിനും അന്നേ ദിവസം തന്നെ സലാലയിൽ നിന്ന്​ കണ്ണൂരിനും സർവീസ്​ നടക്കും. നാട്ടിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്ന എംബസിയിൽ രജിസ്​റ്റർ ചെയ്​തവർ യാത്രാ സന്നദ്ധത അറിയിക്കണം. ഇതിനായി എംബസിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലുള്ള ഗൂഗിൾ ഫോറം പൂരിപ്പിച്ച്​ നൽകുകയാണ്​ വേണ്ടത്​.

 

Tags:    
News Summary - seven flights to kerala vandebharath mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.