ഒമാനിൽ ആധുനിക ചെമ്മീൻ കൃഷി പദ്ധതിക്കായി കാർഷിക, മത്സ്യ, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സിയും സീ ​പ്രൈഡ് ഗ്രൂപ് സി.ഇ.ഒ മുഹമ്മദ് അമീൻ സേട്ടും കരാറിൽ ഒപ്പുവെച്ച​പ്പോൾ

ഒമാനിൽ ആധുനിക ചെമ്മീൻ കൃഷി പദ്ധതി വികസിപ്പിക്കാൻ സീ പ്രൈഡ്

മസ്കത്ത്: ഒമാനിലെ പ്രമുഖ സമുദ്ര വിഭവ കമ്പനികളിലൊന്നായ സീ പ്രൈഡ് 8.3 മില്യൺ ഒമാനി റിയാൽ മൂല്യമുള്ള ആധുനിക ചെമ്മീൻ കൃഷി പദ്ധതി സ്ഥാപിക്കാൻ കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയവുമായി കരാർ ഒപ്പുവെച്ചു. കാർഷിക, മത്സ്യ, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സിയും സീ ​പ്രൈഡ് ഗ്രൂപ്പിന്റെ സി.ഇ.ഒ മുഹമ്മദ് അമീൻ സേട്ട് കരാറിൽ ഒപ്പുവെച്ചു.

ഒമാനിലെ അക്വാകൾചർ ഉൽപാദനം വർധിപ്പിക്കുകയും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യാനുള്ള മന്ത്രാലയത്തന്റെ പരിശ്രമങ്ങൾക്ക് ബലുമകുന്നതാണ് ഈ പദ്ധതി. ആഗോള നിലവാരത്തിലുള്ള അക്വാകൾചർ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടപ്പിലാക്കുയെന്ന് സീ പ്രൈഡ് കമ്പനി അധികൃതർ വ്യക്തമാക്കി. ആധുനിക സാങ്കേതിക വിദ്യകളും പരിസ്ഥിതി സൗഹൃദ കൃഷിരീതികളും ഉൾപ്പെടുത്തും. പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകും.

തൊഴിൽ സാധ്യതകൾ, ആഭ്യന്തര വിതരണ ശൃംഖല വികസനം, കയറ്റുമതി വളർച്ച എന്നിവക്ക് പദ്ധതി സഹായകരമാകും. പ്രാദേശികവും ആഗോളവുമായ സമുദ്രവിഭവ വിപണികളിൽ ഒമാനിന്റെ മത്സരക്ഷമത വർധിപ്പിക്കുന്നതിൽ സ്വകാര്യ സംരംഭങ്ങൾക്കുള്ള പിന്തുണ മന്ത്രാലയം തുടരുമെന്ന് ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സി അറിയിച്ചു.


Tags:    
News Summary - Sea Pride to develop modern shrimp farming project in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.