Posted On
date_range Updated On
date_range ഒമാൻ ക്ലസ്റ്റർ ഖോഖോ: സലാല ഇന്ത്യൻ സ്കൂൾ ടീമിന് അഞ്ചാം കിരീടം
സലാല: സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ ഖോഖോ ടൂർണമെൻറിൽ അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ സലാല ഇന്ത്യൻ സ്കൂൾ ടീമിന് തുടർച്ചയായ അഞ്ചാം കിരീടം. നിസ്വ ഇന്ത്യൻ സ്കൂളിൽ നടന്ന മത്സരത്തിൽ ഫൈനലിൽ മുലദ ഇന്ത്യൻ സ്കൂൾ ടീമിനെ 18/12 എന്ന സ്കോറിനാണ് സലാല തോൽപിച്ചത്. അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ തുടർച്ചയായ മൂന്നാം വർഷവും സലാല സ്കൂൾ റണ്ണേഴ്സ് അപ്പ് ആയി. ഫൈനലിൽ മുലദയോടാണ് തോറ്റത്. വിജയികളെ സ്കൂൾ മാനേജ്മെൻറും പ്രിൻസിപ്പൽ ടി.ആർ ബ്രൗണും അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.