മസ്കത്ത്: സൗദിയടക്കമുള്ള രാഷ്ട്രങ്ങൾ ഖത്തറുമായി നയതന്ത്രബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് ഗൾഫ് മേഖലയിൽ ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ഉൗർജിതമായി തുടരുന്നു. ഒമാെൻറയും കുവൈത്തിെൻറയും നേതൃത്വത്തിലാണ് ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നത്.
ചർച്ചകളുടെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈർ മസ്കത്തിലെത്തി. വ്യാഴാഴ്ച രാത്രിയോടെ മസ്കത്തിലെത്തിയ ആദിൽ അൽ ജുബൈറിനെ ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. തുടർന്ന് ഇരുവരും ചർച്ച നടത്തിയതായും ഒമാൻ വിദേശകാര്യമന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. എന്നാൽ, ചർച്ചയുടെ വിശദവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
വിഷയത്തിൽ ഒരുപക്ഷത്തും ചേരാത്ത ഒമാനിെൻറയും കുവൈത്തിെൻറയും നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളെ ലോകം ഉറ്റുനോക്കുകയാണ്. കുവൈത്ത് അമീർ ശൈഖ് സബാഹ് അഹ്മദ് അസ്സബാഹാണ് അനുരഞ്ജന ശ്രമങ്ങൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച സൗദിയിലെത്തി സൽമാൻ രാജാവിനെ സന്ദർശിച്ച കുവൈത്ത് അമീർ ബുധനാഴ്ച യു.എ.ഇയിലും രാത്രിവൈകി ഖത്തറിലുമെത്തിയിരുന്നു. സൗദി രാജാവുമായുള്ള ചർച്ച പൂർത്തിയാക്കിയ ശേഷം കുവൈത്തിലെത്തിയ അമീറിനെ ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഗൾഫ് മേഖലയുടെ ഭദ്രതക്കും സമാധാനത്തിനും ക്ഷേമത്തിനും വേണ്ടി കുവൈത്ത് നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും യൂസുഫ് ബിൻ അലവി എല്ലാ പിന്തുണയും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.