സൗ​ദി അം​ബാ​സ​ഡ​ർ അ​ബ്ദു​ല്ല സൗ​ദ് അ​ൽ അ​ൻ​സി​യ റോ​യ​ൽ ഓ​ഫി​സ് മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ്​​മാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ

റോയൽ ഓഫിസ് മന്ത്രിയുമായി സൗദി, ബംഗ്ലാദേശ് അംബാസഡർമാർ കൂടിക്കാഴ്ച നടത്തി

മസ്കത്ത്: ഒമാനിലെ സൗദി അറേബ്യൻ അംബാസഡർ അബ്ദുല്ല സൗദ് അൽ അൻസിയ റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനിയുമായി കൂടിക്കാഴ്ച നടത്തി.ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണത്തിന്റെ മേഖലകളും ഇരുവരും അവലോകനം ചെയ്തു. പരസ്പര താൽപര്യമുള്ള നിരവധി കാര്യങ്ങളും ചർച്ച ചെയ്തു. ഒമാനും സൗദിയും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢതയെ അംബാസഡർ അഭിനന്ദിച്ചു.

ഒമാനിലെ ബംഗ്ലാദേശിന്റെ അംബാസഡർ മുഹമ്മദ് നസ്മുൽ ഇസ്‌ലാമിയും റോയൽ ഓഫിസ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.വിവിധ മേഖലകളിൽ ഒമാനും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിന്റെ പുരോഗതിയെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.പൊതുതാൽപര്യമുള്ള നിരവധി കാര്യങ്ങളിൽ അഭിപ്രായം കൈമാറുകയും ചെയ്തു. 

Tags:    
News Summary - Saudi and Bangladesh Ambassadors met with the Minister of Royal Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.