മസ്കത്ത്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിൽ മസ്കത്ത് റെയിഞ്ചിൽ നിന്നും പരീക്ഷയെ എഴുതിയ 379 കുട്ടികളിൽ 377 പേരും വിജയിച്ചു. അഞ്ചാം ക്ലാസ് 196ൽ 194പേരും, ഏഴാം ക്ലാസിൽ 158ൽ 158, പത്താം ക്ലാസിൽ 23ൽ 23, പ്ലസ്ടുവിൽ രണ്ടിൽ രണ്ട് എന്നിങ്ങനെയാണ് വിജയം വരിച്ചത്. 24 ടോപ്ലസും 125 സിസ്റ്റിങ്ഷനും 131 ഫസ്റ്റ് ക്ലാസും 44 സെക്കൻഡ് ക്ലാസും 53 തേർഡ് ക്ലാസും കരസ്ഥമാക്കി 99 ശതമാനം വിജയിച്ചു. വിജയം നേടിയ വിദ്യാർഥികളെ മസ്കത്ത് റൈഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.