സമസ്ത സമ്മേളനം ഇന്നുമുതൽ; പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും
ഒമാൻ: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) ഒമാൻ നാഷനൽ കമ്മിറ്റിക്കു കീഴിൽ നടത്തുന്ന മേഖല സമ്മേളനങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാവും. ശർഖിയ മേഖല സമ്മേളനം വ്യാഴാഴ്ച രാത്രി ഒമ്പതിന് സൂറിലെ മുസ്ഫിയ മജ്ലിസ് അൽ ഫവാരിസ് ഹാളിലാണ് നടക്കുന്നത്. വെള്ളിയാഴ്ച ആസിമ മേഖല സമ്മേളനം രാത്രി 8.30 ന് റുസൈൽ അൽ മക്കാരിം ഓഡിറ്റോറിയത്തിൽ നടക്കും. ശനിയാഴ്ച ബാത്തിന മേഖല സമ്മേളനം രാത്രി ഒമ്പതിന് സഹമിലെ നൂർഹാളിൽവെച്ചും ഞായറാഴ്ച സമാപന സമ്മേളനവും വസതിയ മേഖല സമ്മേളനവും രാത്രി ഒമ്പതിന് തർമ്മത്ത് അൽമഹാ ഹാളിലും നടക്കും. സമ്മേളനങ്ങൾ പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തും.
വിവിധ സമ്മേളനങ്ങളിലായി ഒ.സി.സി.ഐ ഡയറക്ടർ ബോർഡ് മെംബർ ലത്തീഫ് സാഹിബ് ഉപ്പള, ഷിബ്കോ ചെയർമാൻ സി.എം. നജീബ്, മക്ക ഹൈപ്പർ മാർക്കറ്റ് എം.ഡി മുഹമ്മദ് കുട്ടി, കെ.എം.സി.സി മസ്കത്ത് സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിണവക്കൽ, എസ്.ഐ.സി നാഷനൽ കമ്മിറ്റി നേതാക്കളായ അൻവർ ഹാജി, യൂസുഫ് മുസ്ലിയാർ, ശിഹാബ് ഫൈസി, അബ്ദുശുക്കൂർ ഹാജി, അബ്ദുൽ സലാം ഹാജി, മുഹ്യിദ്ദീൻ മുസ്ലിയാർ, മുഹമ്മദലി ഫൈസി, യു.കെ ഇമ്പിച്ചാലി മുസ്ലിയാർ, മുനീർ ഹാജി സോഹാർ, ശിഹാബുദ്ദീൻ സൂർ, അബൂബക്കർ ഹാജി, മുഹമ്മദലി ഹാജി സീബ്, ഹനീഫ ഹാജി തെന്നല, ശുകൂർ ഹാജി പി.ടി.എ സഹം, നഹാസ് മുക്കം, അബ്ദുൽ സലാം ഹാജി ബർക്ക, സക്കീർ ഫൈസി, ശുഐബ് പാപ്പിനിശ്ശേരി, ലുഖ്മാൻ കതിരൂർ, അഹ്മ്മദ് ശരീഫ് ഹേൽ, ശംസുദ്ദീൻ തങ്ങൾ, ശിഹാബ് ഹാജി ആദം, അബ്ബാസ് കെ.വി ചെങ്ങരംകുളം, ജലീൽ ഹാജി, ഹാഫിള് അബൂബക്കർ സിദ്ദീഖ്, ഹാഫിള് ശംസുദ്ദീൻ, ഫൈസൽ ഫൈസി, ആബിദ് മുസ്ലിയാർ, ശൈഖ് അബ്ദുറഹ്മാൻ മുസ്ലിയാർ, സുബൈർ ഫൈസി, ശംസുദ്ദീൻ സീബ്, ഷാഹിദ് ഫൈസി, സത്താർ അൽ ഇസ്സ, റാഷിദ് ഫൈസി മേൽമുറി, ഹാഫിള് റഫീഖ് നിസാമി, അൻസാർ ബിദായ, എസ്.ഐ.സി ഓർഗനൈസർ കെ.എൻ.എസ് മൗലവി തുടങ്ങിയവർ സംസാരിക്കും. സമാപന സമ്മേളനത്തിൽ എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷനൽ അഡ്ഹോക് കമ്മിറ്റി അബ്ബാസലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.