സീബ്: സീബ് സമസ്ത ഇസ്ലാമിക് സെന്റര്‍ തഅ്ലീമുല് ഖുര്‍ആന്‍ മദ്റസ സീബ് കമ്മിറ്റി ഹീലത് ആല് യൂസുഫ് ഹാളില്‍ മീലാദ് ആഘോഷം സംഘടിപ്പിച്ചു. സ്വദര്‍ മുഅല്ലിം യൂസുഫ് മുസ്ലിയാര് ഉദ്ഘാടനം നിര്‍വഹിച്ചു. മദ്റസ പ്രസിഡന്റ് അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. അസീസ് നുജൂമി ഖിറാഅത്ത് അവതരിപ്പിച്ചു. സ്നേഹപ്രവാചകരുടെ ഒന്നര സഹസ്രാബ്ദം എന്ന പ്രമേയത്തില്‍ വി.ടി. അബ്ദുറഹ്മാന് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
കെ.എം.സി.സി കേന്ദ്ര/പ്രാദേശിക നേതാക്കളായ അബൂബക്കര്‍ പറമ്പത്ത്, ഗഫൂര്‍ താമരശ്ശേരി, സക്കരിയ ഹാജി തളിപ്പറമ്പ്, ഇബ്റാഹിം തിരൂര്‍, എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല സെക്രട്ടറി സിദ്ദീഖ്, സീബ് പ്രസിഡന്റ് ഉസ്താദ് അലി ദാരിമി, ശംസുദ്ദീന്‍, നാസര്‍ കണ്ടിയില്‍, സമീര്‍ അല്‍ ആമ്രി, നൗഫല്‍ കണ്ണാടിപറമ്പ്, നൗഷാദ് കടമേരി, സുലൈമാന്‍ ഹാജി കടമേരി, മൊയ്തു വയനാട്, സക്കീര്‍ വയനാട്, റാഷി കല്ലേരി, മിദ്ലാജ് വാണിമേല്‍, ഇസ്ഹാഖ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അലി മൊഗ്രാല്‍ സ്വാഗതവും അസ്കര്‍ പട്ടാമ്പി നന്ദിയും പറഞ്ഞു. ദഫ്, സ്കൗട്ട്, ഫ്ലവര്‍ ഷോ, ആക്ഷന്‍ സോങ്, നബിദിന റാലി തുടങ്ങി വിവിധ പരിപാടികളും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.