സലിംകുമാർ മാനവികതയോട് പ്രതിബദ്ധതയുള്ള കലാകാരൻ- പ്രവാസി വെൽഫെയർ

സലാല: അന്തരിച്ച പ്രമുഖ നടൻ സലിംകുമാർ മനുഷ്യരെയും പ്രകൃതിയെയും സ്നേഹിച്ച സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരനായിരുന്നെന്ന് പ്രവാസി വെൽഫെയർ സലാല വർക്കിങ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഐഡിയൽ ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് സജീബ് ജലാൽ അനുശോചന സന്ദേശം അവതരിപ്പിച്ചു.

മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ വേർതിരിക്കുന്ന പ്രവണതയെ ശക്തമായ എതിർത്ത അദ്ദേഹം മണ്ണിനെയും പ്രകൃതിയേയും സ്നേഹിച്ച പരിസ്ഥിതിവാദിയും നല്ലൊരു കർഷകനുമായിരുന്നെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സാജിത ഹഫീസ്, വഹീദ് ചേന്ദമംഗലൂർ, ഡോ. ഷാജിദ്, ഫഹദ് സലാം തുടങ്ങിയവർ സംസാരിച്ചു. തസ്റീന ഗഫൂർ, രവീന്ദ്രൻ നെയ്യാറ്റിൻകര, ആരിഫ പൊന്നാനി, അയ്യൂബ് വാലിയിൽ, ബാസിൽ, കെ. മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - Salim Kumar is an artist committed to humanity - Pravasi Welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.