ഉപയോഗിച്ച വാഹന ടയറുകൾ വിൽക്കുന്ന കടകളിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അധികൃതർ പരിശോധന നടത്തുന്നു
മസ്കത്ത്: ഉപയോഗിച്ച വാഹന ടയറുകൾ പുനർവിൽപ്പന നടത്തുന്ന വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കി അധികൃതർ. ഇത്തരത്തിലുള്ള 1,104 ടയറുകൾ വടക്കൻ ശർഖിയ ഗവർണറേറ്റിൽനിന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പിടിച്ചെടുത്തു. ഉപയോഗിച്ച വാഹന ടയറുകൾ സംഭരിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിരുന്ന വാണിജ്യ സ്ഥാപനങ്ങളിലായിരുന്നു പരിശോധന നടത്തിയിരുന്നത്. നിയമനടപടികൾ സ്വീകരിക്കുകയും പിടിച്ചെടുത്ത സാധനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ സാധനങ്ങളുടെ വ്യാപാരം നിരോധിക്കുന്നതെന്ന് സി.പി.എ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.