മസ്കത്ത്: അനധികൃത സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി.ലൈസൻസില്ലാതെ നടത്തുന്ന ഇത്തരം കോസ്മെറ്റിക് സേവനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ലൈസൻസുള്ളതും അംഗീകൃതവുമായ സൗകര്യങ്ങളിൽ മാത്രമേ അത്തരം സേവനങ്ങൾ നൽകാൻ പാടുള്ളൂ.
ഉപഭോക്തൃ സംരക്ഷണം കൂട്ടുത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞ്, ലൈസൻസില്ലാത്ത ഏതെങ്കിലും കോസ്മെറ്റിക് സേവന ദാതാക്കളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായ ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യണമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ആവശ്യപ്പെട്ടു.
ഹെൽപ്പ്ലൈൻ നമ്പർ: 80079009
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.