അദ്വിക രാകേഷ്
സലാല: ഈ വർഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിലെ സലാല ഇന്ത്യൻ സ്കൂളിലെ ടോപ്പർ അദ്വിക രാകേഷിന്റെ നേട്ടം തുംറൈത്ത് സ്കൂളിനും അഭിമാനമുള്ളതായി.ഒന്നു മുതൽ ഏഴു വരെ തുംറൈത്ത് സ്കൂളിലാണ് പഠിച്ചിരുന്നത്. അവിടെ ഹൈസ്കൂൾ ക്ലാസുകൾ ഇല്ലാത്തതിനാലാണ് സലാല സ്കൂളിലേക്ക് മാറിയത്. 98.4 ശതമാനം മാർക്ക് നേടിയാണ് അദ്വിക ഒന്നാമതെത്തിയത്. അദ്വികയുടെ വിജയം തുംറൈത്ത് സ്കൂളിന് അഭിമാനമാണെന്ന് മാനേജിങ് കമ്മിറ്റി പ്രസിഡന്റ് റസൽ മുഹമ്മദ് പറഞ്ഞു.
തുംറൈത്ത് സ്കൂളിൽനിന്ന് അടിസ്ഥാന കാര്യങ്ങൾ കിട്ടിയതിനാലും, തുടർന്ന് സലാല സ്കൂളിലെ അധ്യാപകരുടെ പ്രോത്സാഹനവും മകളുടെ കഠിനാധ്വാനവും കൊണ്ടാണ് ഈ നേട്ടം കൈ വരിക്കാൻ സാധിച്ചതെന്ന് നാട്ടിലുള്ള അദ്വികയുടെ പിതാവ് രാജേഷ് പട്ടോണയും മാതാവ് ദിവ്യയും പറഞ്ഞു. അദ്വികയുടെ മികച്ച വിജയത്തിൽ തുംറൈത്ത് സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റ് റസ്സൽ മുഹമ്മദ് , ഹെഡ് മിസ്ട്രസ് രേഖ പ്രശാന്ത് എന്നിവർഅഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.