മസ്കത്ത്: സലാല ഇന്ത്യൻ സ്കൂളിൽ വിദ്യാർഥി പ്രതിനിധികൾ ചുമതലയേറ്റു. എസ്.എം.സി പ്രസിഡൻറ് ഡോ. ദോബാശിഷ് ഭട്ടാചാര്യ പരിപാടിയിൽ മുഖ്യാതിഥി ആയിരുന്നു.
എസ്.എം.സി കൺവീനർ ഡോ. സൈദ് അഹ്സൻ ജമീൽ, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി ചെയർമാൻ ജൊനാഥൻ സോളമൻ, എസ്.എം.സി അംഗം ഡോ. അബൂബക്കർ സിദ്ദീഖ്, പ്രിൻസിപ്പൽ ടി.ആർ. ബ്രൗൺ, വൈസ് പ്രിൻസിപ്പൽ ഒാമന മാത്യൂസ്, അസി. വൈസ് പ്രിൻസിപ്പൽ ശ്രീനിവാസൻ, അധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു. ഡെപ്യൂട്ടി ഹെഡ്ബോയ് സൗരഭ് സിങ്ങിെൻറ സ്വാഗതത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ഹെഡ്ബോയ് ഹൃദിത് സുദേവ്, ഋതിക രാജു എന്നിവർക്ക് പ്രിൻസിപ്പൽ സ്കൂളിെൻറ പതാക കൈമാറി.
തുടർന്ന് വിദ്യാർഥി പ്രതിനിധികൾക്കുള്ള പ്രതിജ്ഞയും പ്രിൻസിപ്പൽ ചൊല്ലിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.