Posted On
date_range Updated On
date_range സലാലയില്‍ മലയാളി ആത്മഹത്യ ചെയ്ത നിലയില്‍
സലാല: കണ്ണൂര്‍ മൂന്നുനിരത്ത് സ്വദേശി രഞ്ജിത്തിനെ (45) സലാലയിലെ ജോലി സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്തെി. കഴിഞ്ഞദിവസം രാത്രി ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ന്യൂ സലാലയില്‍ ജോലിചെയ്തിരുന്ന സ്വകാര്യ ബേക്കറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെിയത്.
പൊലീസ് സ്ഥലത്തത്തെി ഇന്‍ക്വസ്റ്റ് തയാറാക്കി. കഴിഞ്ഞ ആറുവര്‍ഷമായി ഇവിടെ ജോലിയായിരുന്നു. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യയും രണ്ടു
മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.