സലാല: സലാലയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബാൾ സ്റ്റേഡിയത്തിെൻറ നിർമാണം അവ സാന ഘട്ടത്തിലേക്ക്. 20,000 പേർക്ക് ഇരിക്കാൻ ശേഷിയുള്ളതാണ് സ്റ്റേഡിയം. പ്രാദേശികവും അ ന്തർദേശീയ തലത്തിലുള്ളതുമായ ഫുട്ബാൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാവുന്നതരത്തിൽ നവീന സൗകര്യങ്ങളോടെയുള്ളതാകും സ്റ്റേഡിയമെന്ന് ദോഫാർ ഗവർണറേറ്റിലെ സ്പോർട്സ് അഫയേഴ്സ് വിഭാഗം ഡയറക്ടർ ജനറൽ മൂസ ബിൻ അഹമ്മദ് അൽ മഷാലി പറഞ്ഞു. സദാ സ്പോർട്സ് കോംപ്ലക്സിെൻറ ഭാഗമായുള്ള പുതിയ സ്റ്റേഡിയത്തിെൻറ വിസ്തൃതി മൊത്തം 20,000 സ്ക്വയർ മീറ്ററാണ്. രണ്ട് വി.െഎ.പി ഗ്രാൻഡ് സ്റ്റാൻഡുകളും ഇവിടെയുണ്ട്.
സ്പോർട്സ് കോംപ്ലക്സിെൻറ ഭാഗമായി 10,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമുണ്ട്. ഇതിെൻറ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ സ്റ്റേഡിയത്തിെൻറ നിർമാണം ആരംഭിച്ചത്. 2016ലാരംഭിച്ച നിർമാണ പ്രവർത്തനങ്ങളുടെ 95 ശതമാനവും പൂർത്തിയായി. വർഷം മുഴുവൻ വലിയ ഫുട്ബാൾ മത്സരങ്ങൾ നടത്താൻ സാധിക്കുന്ന സ്റ്റേഡിയം അടുത്ത ഖരീഫ് സീസണിൽ തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഖരീഫ് സീസണിൽ വലിയ ഫുട്ബാൾ മത്സരങ്ങൾ നടത്തുക വഴി കൂടുതൽ സഞ്ചാരികളെ സലാലയിലേക്ക് ആകർഷിക്കാനാകുമെന്ന് അഹമ്മദ് അൽ മഷാലി പറഞ്ഞു. നിലവിൽ പടിഞ്ഞാറൻ സലാലയിലെ ഒൗഖത്ത് സ്റ്റേഡിയത്തിലാണ് ഫുട്ബാൾ മത്സരങ്ങൾ നടക്കാറുള്ളത്. ഇത് അടുത്ത സീസൺ മുതൽ പുതിയ സ്റ്റേഡിയത്തിലേക്ക് മാറ്റും. ഒളിമ്പിക് നിലവാരത്തിലുള്ള സ്വിമ്മിങ് പൂളിന് ഒപ്പം വോളിബാൾ, ഹാൻഡ്ബാൾ, ടെന്നിസ് കോർട്ട് തുടങ്ങി വിവിധ കളികൾക്കുള്ള സൗകര്യവും സദാ സ്പോർട്സ് കോംപ്ലക്സിലുണ്ട്. ഇവിടെ സ്വദേശികൾക്ക് ഒപ്പം വിദേശികൾക്കും അംഗത്വം ലഭ്യമാണെന്ന് അൽ മഷാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.