സലാല ഇന്ത്യന്‍ സ്കൂളില്‍ യു.എന്‍ ദിനം ആഘോഷിച്ചു

സലാല: സലാല ഇന്ത്യന്‍ സ്കൂളില്‍ യു.എന്‍ ദിനം ആഘോഷിച്ചു. സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ ആഭിമുഖ്യത്തിലാണ് 71ാം വാര്‍ഷികത്തിന്‍െറ ഭാഗമായി പരിപാടികള്‍ സംഘടിപ്പിച്ചത്. ഒമ്പതാം ക്ളാസ് വിദ്യാര്‍ഥികളെ അണിനിരത്തിയുള്ള മാതൃകാ യു.എന്‍ പാര്‍ലമെന്‍റ് ആയിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം. ഉദ്ഘാടന പരിപാടിയില്‍ കോ കരിക്കുലര്‍ ആക്ടിവിറ്റീസ് ചെയര്‍മാന്‍ ഡോ. ദേബാഷിഷ് ഭട്ടാചാര്യ, സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.ആര്‍ ബ്രൗണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഓമന മാത്യൂസ്, അസി.വൈസ് പ്രിന്‍സിപ്പല്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്നാണ് മാതൃകാ പാര്‍ലമെന്‍റ് നടന്നത്. മാതൃകാ പാര്‍ലമെന്‍റില്‍ അബ്ദുല്ലാഹ് സഈദ് ഐക്യരാഷ്ട്ര സഭ പ്രസിഡന്‍റും അഹദ് അന്‍സാര്‍ സെക്രട്ടറി ജനറലുമായിരുന്നു. 71ാം  വാര്‍ഷികത്തിന്‍െറ ഭാഗമായി സഭയെ അഭിസംബോധന ചെയ്ത സെക്രട്ടറി ആണവവിമുക്ത ലോകത്തിനായി പ്രയത്നിക്കേണ്ടതിന്‍െറ ആവശ്യകത ചൂണ്ടിക്കാട്ടി. റിയ ജേക്കബ് സ്വാഗതവും ആയുഷി പ്രഗ്യ നന്ദിയും പറഞ്ഞു. 
 

Tags:    
News Summary - Salala indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.