സലാല ഇന്ത്യൻ സ്കൂളിലെ ഹാപ്പിനെസ് ആൻഡ് വെൽനസ് ഡിപ്പാർട്ട്മെന്റ് എസ്.എം.സി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു
സലാല: വിദ്യാർഥികളുടെ മാനസികവും വൈകാരികവുമായ സന്തോഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സലാല ഇന്ത്യൻ സ്കൂളിൽ ഹാപ്പിനെസ് ആന്റ് വെൽനസ് ഡിപ്പാർട്ട്മെന്റ് പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ ദീപക് പഠാങ്കറും മറ്റു സ്കൂൾ മാനേജിങ് കമ്മിറ്റിയംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. എസ്.എം.സി കൺവീനർ മുഹമ്മദ് യൂസുഫിന്റെയും ജാബിർ ഷരീഫിന്റെയും നേത്യത്വത്തിലാണ് ഡിപ്പാർട്ട്മെന്റ് രൂപപ്പെടുത്തിയെടുത്തത്.
കൗൺസലിങ്, മനശാസ്ത്ര ക്ലാസുകൾ, കരിയർ ഗൈഡൻസ്, രക്ഷകർത്താക്കൾക്കുള്ള ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഡിപ്പാർട്ട്മെന്റ് നേതൃത്വം നൽകും. ക്ലിനിക്കൽ സൈക്കോളജിയിൽ പി.ജി നേടിയ അബ്ദുൽ ലത്തീഫ് , ക്ലിനിക്കൽ സൈക്കോളജിയിൽ എം.എസ്.സി നേടിയ മേഖശ്രീ നായർ, മറ്റു വിദഗ്ധരായ നിദ ഹസൻ, അദബിയ, സ്വേത ഡി എന്നിവരടങ്ങിയ ടീമാണ് ഡിപ്പാർട്ട്മെന്റിനെ നയിക്കുകയെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.