???????

സലാലയിൽ വാഹനം മറിഞ്ഞ് പാലക്കാട് സ്വദേശിയടക്കം രണ്ട് ​പേർ മരിച്ചു

സലാല: സലാല മുഗ്സൈലിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശിയുൾപ്പെടെ രണ്ട് പേർ മരിച്ചു. പാലക്കാട്‌ ല ക്കിടി സ്വദേശി വന്നേരി വീട്ടിൽ സൈതലവിയുടെ മകൻ നൗഷാദ്‌ (33) ആണ്‌ മരണപ്പെട്ട മലയാളി. ബംഗ്ലാദേശ്‌ സ്വദേശിയാണ്‌ മരണപ ്പെട്ട മറ്റൊരാൾ. പെരുന്നാൾ ദിവസമായ ബുധനാഴ്ച സുഹൃത്തുക്കളുമായി യാത്ര പോയതായിരുന്നു നൗഷാദ്‌.

മുഗ്‌സെയിലിലെ കയറ്റം ഇറങ്ങി മലകയറുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന പജീറോ വാഹനം നിയന്ത്രണം വിട്ട്‌ മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒരു കൊൽക്കത്ത സ്വദേശിക്കും ആറ് ബംഗ്ലാദേശുകാർക്കും പരിക്കുണ്ട്. ഇവരെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

18 വർഷത്തിലധികായി സലാലയിൽ ഉള്ള നൗഷാദ്‌ ഡിഷ്‌ ആൻറിന ഷോപ്പ്‌ നടത്തിവരികയായിരുന്നു. ഭാര്യ ഷബ്ന, മകൾ: ഫാത്തിമ നസ്റിൻ (3). കുടുംബം സലാലയിലുണ്ട്. സലാല സുൽത്താൻ ഖാബൂസ്‌ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്‌ കൊണ്ടുപോകുമെന്ന് സലാലയിലുള്ള സഹോദരൻ മൊയ്തീൻ പറഞ്ഞു.

Tags:    
News Summary - salala accident-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.