മസ്കത്ത്: റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചുമായി സഹകരിച്ച് പ്രവാസി ക്ഷേമനിധി ക്യാമ്പ് സംഘടിപ്പിക്കും. ഡിസംബർ 13ന് രാവിലെ 10 മണിക്ക് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് റൂവി, ഖുറം ബ്രാഞ്ചുകളിലുമാണ് ക്യാമ്പ് നടക്കുക.
60 വയസ്സ് കഴിയുമ്പോൾ പ്രവാസികൾക്ക് സാമ്പത്തികമായി സഹായകരമാകുന്ന ആകർഷകമായ ക്ഷേമനിധി പെൻഷൻ സ്കീമിൽ ചേരുന്നതിനും നിലവിൽ ചേർന്നിട്ടുള്ളവരുടെ സംശയങ്ങൾക്കും മറുപടികൾ ലഭിക്കുന്നതിനും സഹായകരമാകും വിധമാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
നാട്ടിലുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രവാസികൾ എന്നാൽ സ്വന്തം ക്ഷേമത്തിന്റെ കാര്യത്തിൽ അത്ര ബോധവാന്മാരല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . മൊത്തം പ്രവാസികളിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ ഇതുവരേക്കും ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ളൂ.
പദ്ധതിയെക്കുറിച്ച് പൂർണമായ അറിവില്ലാത്തതും അംഗത്വമെടുക്കാനുള്ള സാഹചര്യമില്ലാത്തതും ഇതിനു കാരണമാണ്. പ്രവാസികളെ ബോധവാന്മാരാക്കി ഇതിന്റെ ഭാഗമാക്കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും ആർ.എം.എ കമ്മറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.