അഫ്‌സൽ

ഒമാനിലെ റുസ്താഖിൽ വാഹനാപകടം; മലപ്പുറം സ്വദേശി ഉൾപ്പെടെ നാല് മരണം

മസ്‌കത്ത്: ഒമാനിലെ റുസ്താഖിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി ഉൾപ്പെടെ നാല് പേർ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അഫ്‌സൽ (40) , മൂന്ന് ഒമാൻ പൗരന്മാർ എന്നിവരാണ് മരിച്ചത്. ഒമാൻ സ്വദേശികളായ മൂന്ന് പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. വാഹനാപകടത്തെ തുടർന്ന് നാല് പേർ മരണപ്പെട്ടതായും പരുക്കേറ്റ മൂന്ന്‌ പേരെ റുസ്താഖ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - Four killed in road accident in Rustaq, Oman, including a native of Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.