മസ്കത്ത്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ‘വെളിച്ചത്തിന്റെ വേരുകൾ’ എന്ന പ്രമേയത്തിൽ ആർ.എസ്.സി ഗ്ലോബൽ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന മീലാദ് ടെസ്റ്റിന്റെ 16-ആമത് എഡിഷന് തുടക്കമായി. ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 07 വരെ പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടുന്നവർക്ക് സെപ്റ്റംബർ 11ന് നടക്കുന്ന ഫൈനൽ പരീക്ഷയിൽ പങ്കെടുക്കാം.
ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികൾക്കാണ് അവസരം. ഗ്ലോബൽ തലത്തിൽ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും വിദ്യാർഥി വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും സമ്മാനം നൽകും. വെബ്സൈറ്റിൽ നൽകുന്ന ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയാണ് നൽകിയ ചോദ്യാവലി അനുസരിച്ചാണ് മൽസരമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: +968 79218118, +968 97427226, +968 97600072. രജിസ്ട്രേഷന്: https://rscmeeladtest.com/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.