അപകടത്തിൽപെട്ട ഇറാൻ ബോട്ട് റോയൽ നേവി ഓഫ് ഒമാന്റെ നേതൃത്വത്തിൽ കരക്കെത്തിക്കുന്നു
Posted On
date_range Updated On
date_range അപകടത്തിൽപെട്ട ഇറാൻ ബോട്ട് റോയൽ നേവി ഓഫ് ഒമാന് രക്ഷിച്ചു
മസ്കത്ത്: കടലിൽ അപകടത്തിൽപെട്ട ഇറാനിയൻ ബോട്ടിനെ റോയൽ നേവി ഓഫ് ഒമാന്റെ കപ്പൽ രക്ഷപ്പെടുത്തി. മസ്കത്ത് ഗവർണറേറ്റിൽനിന്ന് 23 നോട്ടിക്കൽ മൈൽ അകലെ ഒമാൻ സമുദ്രാതിർത്തിക്കു പുറത്തായിരുന്നു കപ്പൽ അപകടത്തിൽപെട്ടത്. റോയൽ ഒമാൻ പൊലീസിന്റെ കോസ്റ്റ് ഗാർഡിൽനിന്ന് സഈദ് ബിൻ സുൽത്താൻ നേവൽ ബേസിലെ ഓപറേഷൻ സെന്ററിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ. ബോട്ട് മസ്കത്ത് ഗവർണറേറ്റിലെ സുൽത്താൻ ഖാബൂസ് തുറമുഖത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.