Posted On
date_range Updated On
date_range സ്വദേശി പൗരനെ കണ്ടെത്താൻ സഹായം തേടി ആർ.ഒ.പി
മസ്കത്ത്: ദാഹിറ ഗവർണറേറ്റിൽനിന്ന് കാണാതായ സ്വദേശി പൗരനെ കണ്ടെത്താൻ സഹായം തേടി റോയൽ ഒമാൻ പൊലീസ്. യാങ്കുൾ വിലായത്തിലെ മുഹമ്മദ് അലി അൽ മൊഖ്ബാലിയെയാണ് കാണാതായിരിക്കുന്നത്.
സെപ്റ്റംബർ 21ന് വിലായത്തിലെ വസതിയിൽ നിന്ന് പോയ ഇദ്ദേഹം പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് റോയൽ ഒമാൻ പൊലീസ് പറഞ്ഞു. എന്തെങ്കിലും വിവരം അറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9999 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.