മസ്കത്ത്: കഴിഞ്ഞ സുപീം കമ്മിറ്റി തീരുമാനം അനുസരിച്ച് ജ്വല്ലറി അടക്കമുള്ള വ്യാപാരസ്ഥാപനങ്ങൾക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതി ലഭിച്ചെങ്കിലും റൂവി നഗരം ഉറക്കത്തിൽ തന്നെ. മത്ര വിലായത്ത് പുതിയ തീരുമാനത്തിന് പുറത്തായതാണ് റൂവി, വാദി കബീർ, മത്ര മേഖലകളെ പ്രതികൂലമായി ബാധിച്ചത്. ഇളവിൽ നിന്ന് മത്ര വിലായത്ത് പുറത്തായത് അറിയാത്ത പലരും ബുധനാഴ്ച രാവിലെ ജ്വല്ലറികൾ അടക്കമുള്ള സ്ഥാപനങ്ങൾ തുറക്കാൻ ഒരുങ്ങിയിരുന്നു. ചിലർ സ്ഥാപനങ്ങൾ തുറക്കുകയും ചെയ്തിരുന്നു. ശേഷം നഗരസഭാധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ഇളവ് മത്രവിലായത്തിന് ബാധകമല്ലെന്ന് അറിഞ്ഞതോടെ തുറന്ന സ്ഥാപനങ്ങൾ അടച്ചു. ജ്വല്ലറി തുറക്കാനുള്ള ഒരുക്കങ്ങൾ നടത്തുകയും ആഭരണങ്ങളും മറ്റും ഒരുക്കിവെക്കുകയും ചെയ്തെങ്കിലും മുനിസിപ്പാലിറ്റിയിൽനിന്ന് വിശദീകരണം ലഭിച്ചേതാടെ തിരിച്ചുപോവുകയായിരുന്നുവെന്ന് റൂവിയിലെ ഒരു പ്രമുഖ ജ്വല്ലറിയുടെ മാനേജർ പറയുന്നു. റൂവി അടക്കമുള്ള മത്ര വിലായത്തിലെ സ്ഥാപന ഉടമകൾ ഇന്നത്തെ സുപ്രീം കമ്മിറ്റി വാർത്തസമ്മേളനത്തിൽ അനുകൂലമായ അറിയിപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണുള്ളത്.
വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞതോടെ കഴിഞ്ഞ മൂന്ന് മാസക്കാലത്തോളമായി ഒമാെൻറ വ്യാപാര തലസ്ഥാനമായ റൂവി ഉറങ്ങിക്കിടക്കുകയാണ്. കച്ചവട സ്ഥാപനങ്ങൾ അടഞ്ഞതോടെ വിരലിലെണ്ണാവുന്നവരെ മാത്രമാണ് റൂവിയിൽ കാണുന്നത്. റൂവിയിലെ താമസക്കാരും മറ്റും മരുന്ന് അടക്കമുള്ള അത്യാവശ്യങ്ങൾക്കായാണ് പുറത്തിറങ്ങുന്നത്. ഇതോടെ റൂവി നിശ്ശബ്ദമായി. അതിനിടെ അടുത്തിടെ മൊബൈൽ ഷോപ്പുകൾ അടക്കം സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും ആളുകൾ എത്തിത്തുടങ്ങിയിട്ടില്ല. ഉപഭോക്താക്കൾ എത്താത്തതിനാൽ കാര്യമായ പ്രയോജനമില്ലെന്ന് റൂവിയിലെ ഒരു പ്രമുഖ മൊബൈൽ ഷോപ് ഉടമ പറയുന്നു. വൈകീട്ട് ആറ് മണിയോടെ കട അടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ഉപേഭാക്താക്കൾ എത്താൻ സാധ്യത ആറുമണിക്ക് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങൾ നീങ്ങുകയും പൊതുഗതാഗതം സാധാരണ രീതിയിലാവുകയും ചെയ്താൽ മാത്രമേ റൂവിക്ക് ജീവൻ വെക്കുകയുള്ളൂവെന്നും വ്യാപാരികൾ പറയുന്നു.ഒമാെൻറ മറ്റ് ഭാഗങ്ങളിലെല്ലാം പുതിയ ഇളവ് ബാധകമാണെങ്കിലും വ്യാപാര സ്ഥാപനങ്ങൾ സാധാരണഗതി പ്രാപിച്ചിട്ടില്ല. വ്യാപാര സ്ഥാപനങ്ങൾ തുറന്നെങ്കിലും ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുന്നു. അത്യാവശ്യത്തിന് മാത്രമാണ് ജനങ്ങൾ പുറത്തിറങ്ങുന്നത്. അതോടൊപ്പം കടകളിൽ ആളുകൾ വരുന്നതിനും മറ്റും കടുത്ത നിയന്ത്രണങ്ങളുമുണ്ട്. മാസ്ക് അടക്കം ധരിച്ചുമാത്രം പുറത്തിറങ്ങേണ്ടതും സാമൂഹിക അകലം അടക്കമുള്ളവയും ജനങ്ങളും വ്യാപാരികളും പാലിക്കേണ്ടതുണ്ട്. ഏതായാലും താമസിയാതെ സാധാരണഗതി പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.