രോഹൻ 

രോഹ​െൻറ മൃതദേഹം മസ്​കത്തിൽ ദഹിപ്പിച്ചു; ഭൗതികാവശിഷ്​ടം നാട്ടിൽ സംസ്​കരിക്കും

മസ്​കത്ത്​: ഒമാനിൽ ആദ്യമായി ഒരു ക്രൈസ്​തവ വിശ്വാസിയുടെ മൃതശരീരം ദഹിപ്പിച്ചു. കഴിഞ്ഞ ദിവസം മരിച്ച പത്തനംതിട്ട മാക്കാംകുന്ന്‌ പ്രതീക്ഷാ ഭവനിൽ രോഹൻ വർഗീസ്‌ വിൽസ​െൻറ(33) മൃതദേഹമാണ്‌ സോഹാറിലെ ഹിന്ദു മഹാജൻ സഭയുടെ ശ്​മശാനത്തിൽ ദഹിപ്പിച്ചത്‌. കോവിഡ്‌ ബാധിച്ചതിനെത്തുടർന്നാണ്​ ​േരാഹൻ മരിച്ചത്​. ഓർത്തഡോക്​സ്​ സഭാംഗമായ രോഹ​െൻറ സംസ്​കാര ശുഷ്രൂഷകൾക്ക്‌ സോഹാർ സെൻറ്​ ജോർജ്‌ ഇടവക വികാരി ഫാ. സിജിൻ മാത്യു കാർമികത്വം വഹിച്ചു.

ഭൗതികാവശിഷ്​ടം നാട്ടിലെത്തിച്ച്‌ ആചാരപ്രകാരം തുടർന്നുള്ള സംസ്​കാര ശുശ്രൂഷകർമങ്ങൾ നിർവഹിച്ച്‌ മാതൃദേവാലയമായ മാക്കാംകുന്ന്‌ സെൻറ്​ സ്​റ്റീഫൻസ്‌ ഓർത്തഡോക്​സ്​ പള്ളിയിൽ സംസ്​കരിക്കും. ഒമാനിൽ കോവിഡ്‌ ബാധിച്ചു മരിച്ചാൽ മൃതശരീരം നാട്ടിൽ കൊണ്ടുപോകുന്നതിന്‌ അനുവാദമില്ല, പ്രോട്ടോകോൾ പാലിച്ച്‌ ഇവിടെത്തന്നെ സംസ്​കരിക്കണം. നാട്ടിൽ കോവിഡ്‌ ബാധിച്ചു മരിക്കുന്ന ക്രൈസ്​തവ വിശ്വാസികളെ പ്രോട്ടോകോൾ അനുസരിച്ച്‌ ദഹിപ്പിച്ചശേഷം ഭൗതികാവശിഷ്​ടം കുടുംബ കല്ലറയിൽ സംസ്​കരിക്കുന്ന പതിവ്​ ചിലയിടങ്ങളിലുണ്ട്​. മിക്ക ക്രിസ്ത്യൻ സഭകളും ഇതിന്‌ അനുവാദം നൽകിയിട്ടുമുണ്ട്‌. എന്നാൽ ഒമാനിൽ ആദ്യമായാണ്‌ പരമ്പരാഗത ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഉപരിയായി ഇത്തരത്തില്‍ സംസ്​കാരം നടത്തുന്നത്‌.

നേരത്തെ കോവിഡ്‌ ബാധിച്ചു മരിച്ച ക്രൈസ്തവ വിശ്വാസികളെ മസ്​കത്തിലെ ഖുറം റാസ്‌ അൽ ഹംറ സെമിത്തേരിയിലായിരുന്നു സംസ്​കരിച്ചിരുന്നത്‌.ഉറ്റവർക്കും ബന്ധുമിത്രാദികൾക്കും മരണാനന്തര കർമങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്തത്‌ തീരാനൊമ്പരമായിരുന്നു. ചില ക്രൈസ്​തവ സഭകളുടെ വിശ്വാസപ്രകാരം മരണാനന്തര കർമങ്ങളും പിന്നീടുള്ള ഓർമ പ്രാർഥനകളും ഖബറിടത്തിലെ ധൂപാർപ്പണവുമൊക്കെ അതീവ പ്രാധാന്യമുള്ളതാണ്. പ്രിയപ്പെട്ടവർ അന്ത്യവിശ്രമം കൊള്ളുന്ന ഇടവുമായി വൈകാരികമായ അടുപ്പമാണ്‌ എന്നും കാത്തു സൂക്ഷിക്കുന്നത്‌.

മക​െൻറ ഭൗതികാവശിഷ്​ടം നാട്ടിലെത്തിച്ച്‌ സ്ംസ്​കരിക്കാനുള്ള മാതാപിതാക്കളുടെ തീരുമാനത്തിനു പിന്നിലും ഈ വൈകാരികതയായിരുന്നു.പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജിലെ റിട്ട. പ്രഫ. വിൽസൺ വർക്കിയുടേയും എസ്‌.ബി.ഐ അസി. മാനേജർ (റിട്ട.) ഷേർലി തോമസി​െൻറയും മകനാണ്‌ രോഹൻ.

Tags:    
News Summary - Rohan's body cremated in Muscat; The remains will be buried locally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.